Connect with us

Hi, what are you looking for?

EDITORS CHOICE

തുണിയുടെ വെട്ടു കഷ്ണങ്ങൾ കൊണ്ട് ഡാവിഞ്ചി സുരേഷിന്റെ ചിത്രം വരച്ച് സുധി.

കൊച്ചി : ചിത്രകലയിൽ വ്യത്യസ്ത കൊണ്ടു വരുന്ന പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രം വരച്ച് സുധി മണ്ണാറത്താഴം. തന്റെ ചിത്രം വരച്ച സുധിയെ നേരിട്ട് കണ്ടു സുരേഷ് അഭിനന്ദിച്ചു. തനിക്ക് കിട്ടിയ ഈ വലിയ സമ്മാനം കാണാന്‍ സുരേഷ് സുധിയുടെ വീട്ടിലെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനടുത്ത് മണ്ണാറത്താഴം എന്ന സ്ഥലത്താണ് സുധിയുടെ വീട്. ഒരുപാട് വ്യത്യസ്തത നിറഞ്ഞ കുറെ വര്‍ക്കുകള്‍ കാണാന്‍ സാധിച്ചുവെന്നും നല്ല കഴിവുകളുള്ള കലാകാരന്‍ ആണ് സുധിയെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു.

ബാഹുബലിയിലെ പ്രഭാസ് , മമ്മൂട്ടി ,പ്രിഥ്വിരാജ്, നിവിന്‍പൊളി ദിലീപ് തുടങ്ങിയ സിനിമാ താരങ്ങളെയും വ്യത്യസ്ത മീടിയങ്ങളിലും വ്യത്യസ്ത ചിത്രരചനാ രീതികളിലും സുധി കുറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് . ഡാവിഞ്ചി സുരേഷിന്റെ ചിത്രം തുണിയുടെ വെട്ടുകഷണങ്ങള്‍ കാലുകൊണ്ട് ചുമരില്‍ പശ തേച്ചു ഒട്ടിച്ചു വരയ്ക്കുകയായിരുന്നു. അതും സാഹസികമായി റോപ്പ് കയറില്‍ വടി കെട്ടി അതില്‍ തൂങ്ങിപ്പിടിച്ച്‌ കാലുകൊണ്ട് വരയ്ക്കുകയായിരുന്നു. ഇതു വരയ്ക്കാൻ മൂന്നാഴ്ച സമയമെടുത്തു.

കല്പണിക്കാരനായ സുധി ഒഴിവു സമയങ്ങളില്‍ ചെയ്യുന്ന വ്യത്യസ്ഥങ്ങളായ പല വര്‍ക്കുകളും നമ്മെ അത്ഭുത പെടുത്തുന്നതാണ്. സുരേഷ് വിദേശത്ത് പോകും മുന്‍പ്‌ നൂറു മീഡിയം ചെയ്യുന്നതിന്‍റെ ആദര സൂചകമായി വ്യത്യസ്ത ചിത്രം കൊണ്ട് യാത്രയയപ്പു നല്‍കി സുരേഷിനെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഈ കലാകാരന്‍. വരയിൽ സുധിയെ സഹായിക്കാൻ ഭാര്യ കില്ഷയും മകന്‍ പ്രണവും കൂടെതന്നെയുണ്ട്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...