Connect with us

Hi, what are you looking for?

NEWS

മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരം : എം.എൽ.എ

പെരുമ്പാവൂർ : മണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂർവ പകർച്ചവ്യാധി നിയന്ത്രണങ്ങൾ, പ്രളയ മുന്നൊരുക്കം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് എം.എൽ.എ യോഗം വിളിച്ചു ചേർത്തത്.
ഒക്കൽ ദിവ്യകാരുണ്യ ആശ്രമം, വേങ്ങൂർ രാജഗിരി കോളേജ് ഹോസ്റ്റൽ, ഐ.എൽ.എം കോളേജ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് മണ്ഡലത്തിലെ കോവിഡ് കെയർ സെന്ററുകൾ ആയി പ്രവർത്തിക്കുന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്ക് ക്വാറന്റൈൻ കാലയളവിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. മറ്റു ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനൊപ്പം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ കാര്യത്തിൽ ഉണ്ടാകുന്ന വലിയൊരു പണചെലവ് പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ്ണ ശുചിത്വ ദിനാചരണത്തിന്റെയും കുടിവെള്ള ശുചികരണ പ്രവർത്തനങ്ങളുടെയും അവലോകനവും നടത്തി. ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് കുടിവെള്ള ശുചികരണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തികരിച്ചതായി എം.എൽ.എ പറഞ്ഞു.
മുൻകാലങ്ങളിൽ സംഭവിച്ചത് പോലെ പ്രളയ സാധ്യത മുൻകൂട്ടി കണ്ട് നടത്തേണ്ട പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. കഴിഞ്ഞ പ്രളയ കാലത്ത് മണ്ഡലത്തിലെ ഭരിഭാഗം വർഡുകളും പ്രളയ പ്രദേശങ്ങൾ ആയിരുന്നു. രണ്ട് പഞ്ചായത്തുകൾ ഒഴികെ ബാക്കി മുഴുവൻ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കേണ്ടതായി വന്നു. ഈ വർഷവും പ്രളയ സാധ്യത മുന്നിൽ കണ്ട് കൊണ്ട് നടത്തേണ്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഡെങ്കിപ്പനി പടർന്ന് പിടിക്കുവാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം സലിം, എം.എ ഷാജി, ജിഷ സോജൻ, സൗമിനി ബാബു, രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്ഥിരം സമിതി അധ്യക്ഷരായ സിസിലി ഇയ്യോബ്, സീന ബിജു, അംഗങ്ങളായ കെ.പി വർഗീസ്, പോൾ ഉതുപ്പ്, പ്രകാശ് കോടനാട്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, തഹസിൽദാർ വിനോദ് രാജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സേതുലക്ഷ്മി, വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!