Connect with us

Hi, what are you looking for?

NEWS

സംസ്ഥാന ഡെന്റല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് നടത്തി

 

കോതമംഗലം: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐഡിഎ) മലനാട് ശാഖയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഡെന്റല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് നടത്തി. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജില്‍ നടന്ന പരിപാടികള്‍ ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തൊട്ടി ഉല്‍ഘാടനം ചെയ്തു. മലനാട് ശാഖ പ്രസിഡന്റ് ഡോ.പ്രദീപ് ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കോതമംഗലം ഇന്ദിരഗാന്ധി ഡെന്റല്‍ കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായി. തൊടുപുഴ അല്‍അസര്‍ രണ്ടാം സ്ഥാനവും, നെയ്യാറ്റിന്‍കര നൂറല്‍ ഇസ്ലാം ഡെന്റല്‍ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ചലച്ചിത്രതാരം സാജു നവോദയ ഉദ്ഘാടനം ചെയ്തു. മലനാട് ശാഖ സെക്രട്ടറി ഡോ. ബൈജു പോള്‍ കുര്യന്‍, ഐഡിഎ സംസ്ഥാന പൊതുജന ദന്താരോഗ്യ വിഭാഗം കണ്‍വീനര്‍ ഡോ. ദീപക് കളരിക്കല്‍, സ്റ്റുഡന്റസ് പ്രോഗ്രാം കണ്‍വീനര്‍ ഡോ. ആര്‍. അരുണ്‍, മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് ബോര്‍ഡ് മെമ്പര്‍ പ്രീറ്റ്സി പോള്‍, മാനേജര്‍ ഷാജി പീറ്റര്‍, ഡോ. എല്‍ദോ ടി. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മിമിക്രി കലാകാരന്‍ അരുണ്‍ ഗിന്നസ്, വയലനിസ്റ്റ് ശങ്കര്‍ ചിന്നസ്വാമി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സംഘടിപ്പിച്ച അവലോകന യോഗം വിലയിരുത്തി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള...

NEWS

കോതമംഗലം: വേനല്‍ച്ചൂടിനെ അവഗണിച്ച് നഗരത്തിലെ വിപണികള്‍ വിഷുവിനെ വരവേല്‍ക്കാന്‍ സജ്ജമായി. വിഷുക്കോടിയും കണിവെള്ളരിയും പുത്തന്‍ കൈനീട്ടങ്ങളുമായി മലയാളികള്‍ വിഷു ആഘോഷത്തിരക്കിലേക്ക് കടന്നതോടെ വിപണികളില്‍ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന...

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

NEWS

കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

error: Content is protected !!