Connect with us

Hi, what are you looking for?

NEWS

കോമൺ വെൽത്ത് ഗെയിംസിലെ മിന്നും താരങ്ങൾക്ക് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി എം. എ. കോളേജ്.

കോതമംഗലം :കായിക ജീവിതത്തിന് വഴിത്തിരിവായ തങ്ങളുടെ കോളേജിൽ ഒരു വട്ടംകൂടി അവരെത്തി, കോളേജിന്റെ ആദരവ് ഏറ്റുവാങ്ങാൻ. ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക് ഒരു ചാട്ടം ചാടി സ്വർണ്ണവും, വെള്ളിയും കരസ്ഥമാക്കിയ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, 4x 400 മീറ്റർ റിലെയിൽ പങ്കെടുത്ത മുഹമ്മദ്‌ അജ്മൽ എന്നീ പൊൻ താരകങ്ങൾക്കും അവരുടെ പരീശീലകർക്കുമാണ് കോളേജ് പ്രൗഢ ഗംഭീര സ്വീകരണം ഒരുക്കിയത്.  ശനിയാഴ്ച എം എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് സ്വാഗതം പറഞ്ഞു. എം. എ. കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മോർ അപ്രേം തിരുമേനി അനുമോദന യോഗം ഉത്‌ഘാടനം നിർവഹിച്ചു സംസാരിച്ചു. എൽദോസ് പോളിന്റെയും, അബ്ദുള്ള അബൂബക്കാരിന്റെ യും, മുഹമ്മദ്‌ അജ്മലിന്റെയും എം എ കോളേജിലെ പരിശീലകാരായിരുന്ന ദ്രോണാചര്യ ടി പി ഔസെഫ്, എം. എ. ജോർജ്, പി പി പോൾ ഇന്ത്യൻ ടീം മാനേജർ പ്രൊഫ. പി ഐ ബാബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. എം. എ. കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ്, മുൻ കായിക വകുപ്പ് മേധാവി ഡോ. മാത്യൂസ് ജേക്കബ്, എം. എ. കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പുരുഷൻ മാരുടെ ട്രിപ്പിൾ ജമ്പിലെ ഇരട്ട മെഡൽ നേട്ടത്തിലൂടെ എൽദോസ് പോളും, അബ്ദുള്ള അബൂബക്കറും ഇന്ത്യയുടെയും, കോതമംഗലം എം. എ. കോളേജിന്റെയും പേരുകൾ ലോക കായിക ഭൂപടത്തിലാണ് എഴുതി ചേർത്തത്. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചു കേരളം ഇത്രയും തലയുയർത്തി നിന്ന നിമിഷമുണ്ടായിട്ടില്ല. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗെയിംസിൽ ഇന്ത്യ ഒരു മത്സരത്തിൽ തന്നെ സ്വർണവും, വെള്ളിയും നേടുന്നത്. 17.03 മീറ്റർ ചാടിയാണ് എൽദോസ് ഇന്ത്യൻ അത്ലറ്റിക്‌സിന്റെ സുവർണ ചരിത്രത്താളിൽ ഇടം നേടിയത്. തൊട്ടുപിന്നാലെ ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ 17.02 മീറ്റർ ചാടി അബ്ദുള്ള അബൂബക്കറും തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഇരുവരും 2015 കാലഘട്ടത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സഹ പാഠികളുമാണ്.

You May Also Like

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ, ഗിരീഷ് തുമ്പയിൽ, 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഉരുളൻതണ്ണിയിലെ പോസ്‌റ്റ്‌മാൻ കെ.എ. പൗലോസ് എന്നിവരെ പിണവൂർക്കുടി ജനകീയമുന്നണി ആദരിച്ചു. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കേരള കോൺഗ്രസ് കവളങ്ങാട് മണ്ഡലം കൺവെൻഷനിൽ എംഎൽഎക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി കൺവെൻഷൻ...

error: Content is protected !!