Connect with us

Hi, what are you looking for?

CRIME

സർവീസ് സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയവർ ഫെഡറൽ ബാങ്കിൽ നിന്നും ലക്ഷങ്ങൾ കവർന്നു.

കോതമംഗലം : രണ്ട് സർവീസ് സഹകരണ ബാങ്കുകളിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പ് ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന പ്രതി ഫെഡറൽ ബാങ്കിലും സമാന തടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. നേര്യമംഗലം പിറക്കുന്നംകര തലക്കോട് എരങ്ങോത്ത് വീട്ടിൽ എൽദോസ് ആണ് ഫെഡറൽ ബാങ്കിന്‍റെ ഊന്നുകൽ ശാഖയിലും സമാന തട്ടിപ്പ് നടത്തി അഞ്ചരലക്ഷത്തോളം രൂപ കബളിപ്പിച്ചെടുത്തത്. ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പുത്തൻ കുരിശ് ബ്രാഞ്ച് എന്നിവിടങ്ങളിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പിൽ നിർമ്മിച്ച ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഇയാള്‍ ഉള്‍പ്പെടെ നാലുപേരെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഫെഡറൽ ബാങ്കിന്‍റെ ഊന്നുകൽ ശാഖയിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്. പല പ്രാവശ്യങ്ങളിലായി ആഭരണങ്ങള്‍ പണയം വയ്ക്കുകയായിരുന്നു.

ഇൻസ്പെക്ടർ ഒ.എ.സുനിൽ, എസ്.ഐ കെ.ആർ.ശരത്ചന്ദ്രകുമാർ, എ.എസ്.ഐ മാരായ പി.എ.സുധീഷ്, ലെയ്സൺ ജോസഫ്, എൻ.ബി.അഷറഫ്, പി.എ.മനാഫ്, എം.എം.ബഷീർ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, സി.എം.ഷിജു, എം.എൻ.ജോഷി. കെ.എസ്.ഷനിൽ, പി.എൻ.ആസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....