Connect with us

Hi, what are you looking for?

EDITORS CHOICE

നൃത്തവും, ചിത്രകലയും കൂട്ടിച്ചേർത്ത് കാല്പാദം ഉപയോഗിച്ച് അശ്വതിയുടെ നൃത്ത ചുവടിൽ തെളിഞ്ഞത് ഫഹദ് ഫാസിലിന്റെ ചിത്രം.

കൊച്ചി :പ്രശസ്ത യുവ ചലച്ചിത്ര താരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്തു കാലുകൊണ്ട് വരച്ച ചിത്രം വരച്ചിരിക്കുകയാണ് അശ്വതി കൃഷ്ണ എന്ന കലാകാരി. തന്റെ ഇഷ്ട്ട താരമായ നടന്‍ ഫഹദ് ഫാസിലിനു അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ആഗസ്റ്റ് 8 നു സമ്മാനമായി സമർപ്പിക്കുവാൻ വേണ്ടിയാണ് എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് നിയമ വിദ്യാര്‍ഥിയായ അശ്വതി കൃഷ്ണ ഈ ചിത്രം ഒരുക്കിയത്. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്‍റെ ചിത്രം വരച്ചത്.


ഒരുമണിക്കൂര്‍ സമയമെടുത്ത്‌ വീടിന്‍റെ മുകളിലെ സിറ്റൌട്ടില്‍ വച്ചാണ് ഈ ചിത്രം രൂപ കല്പന ചെയ്തിരിക്കുന്നത് കാലുകൊണ്ട്‌ ചിത്രം വരക്കുന്നതും ഒപ്പം നൃത്തവും ഒരുമിച്ചു ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യുന്നത് തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. പരിമിതികളില്‍ നിന്നുകൊണ്ട് പരിശ്രമത്തിലൂടെയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.


കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എ ഐ എം ലോകോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്രശസ്ത ശില്പിയും, ചിത്രകാരനുമായ
ഡാവിഞ്ചി സുരേഷിന്‍റെ ജേഷ്ഠന്‍ ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെയും ശോഭയുടെയും രണ്ടു മക്കളില്‍ മൂത്ത മകളാണ് അശ്വതികൃഷ്ണ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...