കോതമംഗലം: ചെറുവട്ടൂർ കാമ്പത്ത് പരേതനായ പരീതിൻ്റെ മകൻ കെ.പി.അലിയാർ (69) നിര്യാതനായി. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പി.ടി.എ. പ്രസിഡണ്ടായിരുന്ന പരേതൻ വർഷങ്ങളോളം സി.പി.ഐ. ചെറുവട്ടൂർ കവല ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ചെറുവട്ടൂർ ഗവ. ആയൂർവ്വേദ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി (HMC) മെംബറാണ്. ഭാര്യ: ചെറുവട്ടൂർ കിഴക്കൻ വീട്ടിൽ ആസിയ. മക്കൾ: ജലാൽ കാമ്പത്ത്, കെ.എ. ഗഫൂർ (NECTസ്കൂൾ ), കെ.എ. യൂസഫ് (സി.പി.ഐ. ലോക്കൽ കമ്മറ്റിയംഗം), കെ.എ. യൂനസ് ( സിയോൺ മൊബൈൽസ് പായിപ്ര കവല ), കെ.എ.അയ്യൂബ്. മരുമക്കൾ: ഖദീജ ജലാൽ, ഷാജിത ഗഫുർ (കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്.), ഷാഹിന യൂനസ് (വ്യവസായ വകുപ്പ് ഓഫീസ് പെരുമ്പാവൂർ), ഷാജിത യൂസഫ് (പബ്ലിക് ഹെൽത്ത് സെൻ്റർ, രായമംഗലം), ഷീജ അയ്യൂബ്.
