Connect with us

Hi, what are you looking for?

NEWS

2009-യിൽ ജനനം; ചേലാട് സ്റ്റേഡിയത്തിൽ റീത്ത് സമർപ്പിച്ചുകൊണ്ട് എം.എൽ.എയുടെ വാഗ്ദാന ലംഘനത്തിന് എതിരെ പ്രതിഷേധ ധർണ്ണ.

കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണം എം.എൽ.എയുടെ വാഗ്ദാന ലംഘനത്തിന് എതിരെ കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ചേലാട് അന്തരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ ഉത്തരവാദിത്വം എം എൽ എ ക്കാണെന്ന് ഷിബു തെക്കും പുറം ആരോപിച്ചു. തുടർന്ന് ചേലാട് ജംഗഷനിൽ നിന്ന് പ്രകടനമായി ചേലാട് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ റീത്ത് സമർപ്പിച്ചു.

2009 ൽ തറക്കല്ലിട്ട അന്താരാഷ്ട്ര സ്റ്റേഡിയം മുൻമന്ത്രി റ്റി.യു കുരുവിള എട്ട് ഏക്കർ സ്ഥലത്ത് 16 കോടി രൂപ അനുവദിച്ച് വിഭാവനം ചെയ്ത പരിപാടിയായിരുന്നു. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്,സിമ്മിംഗ് പൂൾ,ഹോസ്റ്റൽ മുതലായ സൗകര്യങ്ങളോട് കൂടിയായിരുന്നു നിർമ്മാണം ആരംഭിച്ചത്. 5 വർഷമായി ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ഒരു പൈസപോലും നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെയല്ല ഗ്രൗണ്ടിൽ പോളിടെക്നിക്ക് കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

യോഗത്തിൽ പിണ്ടിമന മണ്ഡലം പ്രസിഡന്റ് ജോസ് കൈതക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലിസി ജോസ്,എ.റ്റി പൗലോസ് ,സി.കെ സത്യൻ, ജോർജ്ജ് അമ്പാട്ട്,എൽദോസ് മൂലേക്കുടി,കെ.ജെ വർഗീസ്,ജിൻസ് മാത്യു, ബിജോഷ് പോൾ,ജോജി മുക്കാലി വിട്ടിൽ,സ്കറിയ തുടുമ്മൽ, റ്റി വി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...