കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി ഉദ്ഘാടനം ചെയ്തു.
സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജോണ്‍ പിച്ചാപ്പിള്ളി അധ്യക്ഷനായി. വെളിയേല്‍ച്ചാല്‍ പൗരാവലി 2014 മുതല്‍ ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനം വളരെ വിജയകരമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിട്ടുള്ളത്. 23, 24 തീയതികളില്‍ സെമി ഫൈനലും 26ന് ഫൈനലും നടക്കും.



















































