Connect with us

Hi, what are you looking for?

CHUTTUVATTOM

കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;ഒരാള്‍ക്ക് പരിക്ക്

കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്.

ദിശ തെറ്റി വന്ന കാര്‍ എതിര്‍ദിശയില്‍നിന്നും വരുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതവും പെട്ടെന്ന് ബ്രേക്ക് ചെയ്തതും കാരണം ലോറി റോഡില്‍ വട്ടം മറിയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മുട്ടയുമായി വന്ന ലോറി റോഡില്‍ വട്ടം മറിഞ്ഞ് നൂറുകണക്കിന് മുട്ട പൊട്ടിയൊഴുകിയത് ഗതാഗത തടസ്സത്തിനിടയാക്കി. പോലീസും അഗ്‌നിരക്ഷാസേനയും എത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.

വട്ടം മറിഞ്ഞ ലോറിയില്‍നിന്ന് മുട്ട പൊട്ടിയൊഴുകിയത് നീക്കംചെയ്യാന്‍ അഗ്‌നിരക്ഷാസേന ഏറെ ബുദ്ധിമുട്ടി. റോഡ് കഴുകുന്തോറും ലോറിയില്‍നിന്ന് പൊട്ടിയ മുട്ടയുടെ വഴുവഴുപ്പുള്ള ദ്രാവകം ഒഴുകിക്കൊണ്ടിരുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് രണ്ട് മണിക്കൂറിലേറെ കഴുകിയാണ് റോഡ് ശുചീകരിച്ചതെന്ന് അഗ്‌നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. രാത്രിയോടെ ലോറിയും കാറും നീക്കംചെയ്തു.

 

You May Also Like

NEWS

കോതമംഗലം: പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തിയതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മണ്ണെടുത്ത ഭാഗം നികത്താനും പെരിയാർവാലി അധികൃതർ നോട്ടീസ് നൽകി.കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം പെരിയാറിന് ചേർന്ന്...

News

കോതമംഗലം:നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല പ്രസിഡൻ്റായിരുന്ന പി.കെ. കുര്യാക്കോസിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാല ഏർപ്പെടുത്തിയ പി.കെ. കുര്യാക്കോസ് സ്‌മാരക പുരസ്കാരം വി.കെ. ദീപ എഴുതിയ ഭവിഷ്യതി എന്ന ചെറുകഥ സമാഹാരത്തിന്.25000 രൂപയും ഫലകവും പ്രശസ്‌തി പത്രവും...

NEWS

കോതമംഗലം:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർഥി നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി പീഠനം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് സംയുക്ത...

NEWS

കോതമംഗലം: കൊഴിപ്പിള്ളി പുഴയിൽ ചെളിയും മണലും അടിഞ്ഞ് കൂടി നികന്ന് പമ്പിംഗ് തടസ്സപ്പെടുന്നതിനാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കോതമംഗലത്ത് കുടിവെള്ള വിതരണം പ്രധാനമായും കൊഴിപ്പിള്ളി പുഴയിൽ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളത്തെ...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

CHUTTUVATTOM

കോതമംഗലം: മണ്ണ് ഇടപാടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ലര്‍ക്കിനുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് പഞ്ചായത്ത് കമ്മറ്റി. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി...

CHUTTUVATTOM

കോതമംഗലം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്തുലെ അലിയാര്‍ അധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എ. എബി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോതമംഗലം താലൂക്കിൽ ഏറെയും. വേനൽക്കാലമാകുന്ന തോടെ ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനവാസ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2016 അധ്യയന വർഷം മുതലുള്ള സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ (മേഴ്സി ചാൻസ്) എഴുതാൻ അവസരം. മേഴ്സി...

CHUTTUVATTOM

  കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വന്‍ ഇളവുകളോടെ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രകാരം, 2024 ഡിസംബര്‍ 31 വരെ...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടിയിലെ വനിതാ പഞ്ചായത്ത് മെമ്പറെ മര്‍ദ്ദിച്ചകോസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിണവൂര്‍കുടിയിലെ ആശാവര്‍ക്കറും പഞ്ചായത്ത് മെമ്പറുമായ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ കൊള്ളിക്കാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് നിലച്ച നിര്‍മാണം ഇനിയും പുനരാരംഭിക്കാനാകാതെ നീളുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് നിര്‍മാണ സ്തംഭനം. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കോടതി ഇടപെടല്‍...

error: Content is protected !!