Connect with us

Hi, what are you looking for?

CHUTTUVATTOM

മോഷ്ടിച്ച ബുള്ളറ്റിൽ കറങ്ങി നടന്ന യുവാവ് പോലീസിന്‍റെ പിടിയിൽ.

പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് പോലീസിന്‍റെ പിടിയിൽ. ഏനാനല്ലൂര്‍ മുല്ലുപ്പുഴച്ചാല്‍ മുത്തിയാട്ടുശ്ശേരില്‍ വീട്ടില്‍ ശരത്ത് (20) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് വന്ന പത്തനംതിട്ട സീതത്തോട് സ്വദേശി തോമസ് ശാമുവേലിന്‍റെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളാണ് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് കറങ്ങി നടക്കുന്നതിനിടെ വാഴക്കുളം മണിയന്തടം ഭാഗത്ത് വച്ച് പട്രോളിംഗ് നടത്തി വന്ന പോലീസ് സംഘത്തിന്‍റെ പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കേസ് തുടര്‍ന്നുള്ള അന്വേഷണത്തിനായി കാലടി പോലിസിന് കൈമാറി. എസ്.ഐ മാത്യു അഗസ്റ്റിന്‍, എഎസ്ഐമാരായ എഡിസണ്‍ മാത്യു, പി.വി.എല്‍ദോസ്, പി.എം.ജിന്‍സണ്‍, സി.പി.ഒ വര്‍ഗ്ഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...