Connect with us

Hi, what are you looking for?

CHUTTUVATTOM

കൈ​ക്കൂ​ലി : പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ക്ല​ർ​ക്കി​നു​മെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

കോതമംഗലം: മണ്ണ് ഇടപാടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ലര്‍ക്കിനുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് പഞ്ചായത്ത് കമ്മറ്റി. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മണ്ണ് ഇടപാടുകാരില്‍ നിന്നും അപേക്ഷകരില്‍നിന്നുമായി തദ്ദേശഭരണ വകുപ്പുകളിലെ 14 ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 4,69,800 രൂപ കൈക്കൂലി വാങ്ങിയതായി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് കണ്ടെത്തിയത്.

ഇതില്‍ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി 19,500 രൂപയും സീനിയര്‍ ക്ലര്‍ക്ക് 43,000 രൂപയും യുപിഐ ഇടപാടിലൂടെ കൈപ്പറ്റിയതായും ഉണ്ട്. കഴിഞ്ഞ 20നാണ് സംസ്ഥാന വ്യാപകമായി മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസുകളിലും തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലുമായി ആകെ 72 ഇടങ്ങളില്‍ പരിശോധന നടത്തിയത്. ചട്ടവിരുദ്ധമായി മണ്ണ് നീക്കം ചെയ്യപ്പെട്ടതായി വിവരം ലഭിച്ച 360 സ്ഥലങ്ങളിലും പരിശോധന നടത്തി.

രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ നെല്ലിക്കുഴി പഞ്ചായത്ത് കമ്മറ്റി 24ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്താണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് കുറ്റക്കാരെങ്കില്‍ നടപടി എടുക്കുവാനും അതുവരെ ജീവനക്കാരെ മാറ്റിനിര്‍ത്താനും പഞ്ചായത്ത് ഡയറക്ടറോടും ജോയിന്റ് ഡയറക്ടറോടും ആവശ്യപ്പെട്ട് കത്ത് കൈമാറി. പ്രസിഡന്റ് സനീറ നസീര്‍ അധ്യക്ഷത വഹിച്ചു.

 

You May Also Like

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ, ഗിരീഷ് തുമ്പയിൽ, 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഉരുളൻതണ്ണിയിലെ പോസ്‌റ്റ്‌മാൻ കെ.എ. പൗലോസ് എന്നിവരെ പിണവൂർക്കുടി ജനകീയമുന്നണി ആദരിച്ചു. പഞ്ചായത്ത്...

error: Content is protected !!