Connect with us

Hi, what are you looking for?

EDITORS CHOICE

അപ്പക്ക് വോട്ടഭ്യർത്ഥിച്ച് കുഞ്ഞ് ആലീസ്.

കോതമംഗലം : “എല്ലാരും എന്റെ അപ്പക്ക് വോട്ട് ചെയ്യണേ”., രണ്ടര വയസുകാരി കുഞ്ഞ് ആലീസ് തന്റെ അപ്പ ആന്റണി ജോണിന് വേണ്ടി വോട്ട് ചോദിക്കുവാണ്. കുഞ്ഞ് ആലീസ്ന്റെ വോട്ട് ചോദിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറൽ ആണ് . കോതമംഗലത്തെ എൽ ഡി എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ രണ്ടര വയസുകാരി മകൾ ആലീസ് ആണ് ആന്റണിയുടെ തെരഞ്ഞെടുപ്പു പോസ്റ്റർ കയ്യിലേന്തി വോട്ട് ചോദിക്കുന്നത്. കോതമംഗലത്തെ നിലവിലെ എം എൽ എ ആയിരുന്ന ആന്റണി 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിലൂടെയാണ് മുൻ മന്ത്രിയും, യു ഡി എഫ് ലെ കരുത്തനുമായ ടി. യു. കുരുവിളയെ പത്തൊൻപതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മലയർത്തിയടിച്ച് കോതമംഗലത്തെ ചുവപ്പിച്ചത്.

വീണ്ടും ഒരു നിയമ സഭ തെരെഞ്ഞെടുപ്പിനു ഒരു ദിനം ബാക്കി നിൽക്കെ തീ പാറും പോരാട്ടമാണ് കോതമംഗലത്തു നടക്കുന്നത്. കോതമംഗലത്തെ വീണ്ടും ചുവപ്പണിയിക്കാൻ ആന്റണി ജോൺ രണ്ടാം വട്ടവും, യു ഡി എഫിന് നഷ്ട്ടപെട്ട മണ്ഡലം തിരികെ പിടിക്കാൻ ഷിബു തെക്കുംപുറവും പോരാടുമ്പോൾ കോതമംഗലത്തു പൈനാപ്പിൾ മധുരം കൊണ്ടുവരാൻ ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസേഫും, ഹെൽമറ്റ് അടയാളത്തിൽ എൻ ഡി എ സ്ഥാനാർഥി ഷൈൻ കെ കൃഷ്ണനും കച്ചകെട്ടി തെരഞ്ഞെടുപ്പു കളത്തിൽ ഉണ്ട്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...