Connect with us

Hi, what are you looking for?

NEWS

കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെ നീന്തി പുതിയ വേഗതയും ദൂരവും കുറിച്ച അഭിനവ് സുജിത്തിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു

 

കോതമംഗലം : കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെ നീന്തി പുതിയ വേഗതയും ദൂരവും കുറിച്ച അഭിനവ് സുജിത്തിനെ ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു.കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ് 10 വയസുകാരൻ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന് ഉടമയായത്. രാവിലെ 8. ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് ആരംഭിച്ച നീന്തൽ 9. 43നാണ് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ അവസാനിച്ചത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിലെ നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായൽ നീന്തിക്കയറിയത് . ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, ചേർത്തല പ്രസിഡന്റ് റ്റി എസ് സുധീഷ്, വാർഡ് മെമ്പർ മിനിമോൾ സുരേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത് .കോതമംഗലം പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ സുജിത്തിനെയും ദിവ്യയുടെയും മകനാണ് . പിജി ഗോപി, ഓമന ഗോപി,മകൻ സുജിത് ഗോപി, എം എം മുജീബ് എന്നിവർ അനുമോദന ചടങ്ങിൽ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...