Connect with us

Hi, what are you looking for?

CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ (67) നെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ നടത്തുന്ന മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയുടേതാണ് വിധി. 2022 ഓഗസ്റ്റിൽ ആയിരുന്നു സംഭവം.

പോത്താനിക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി. ഡി വൈ എസ് പിയായിരുന്ന മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ, സബ് ഇൻപെക്ടർമാരായ ടി.കെ സൂധീർ , കെ.ടി സാബു എ എസ് ഐ മാരായ സി.ടി ഗിരീഷ്കുമാർ, വി.എം സൈനബ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You May Also Like

News

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ ഹബ്ബായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫര്‍ണിച്ചര്‍ ഹബ്ബ് നെല്ലിക്കുഴിയില്‍ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതൊഴിച്ചാല്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

CRIME

കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍...

NEWS

കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം...

CHUTTUVATTOM

കോതമംഗലം:  കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി...

CHUTTUVATTOM

കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃത.   കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് 15.5 കോടി ചിലവിൽ നേര്യമംഗലത്ത്...

CHUTTUVATTOM

കോതമംഗലം: മുഖ്യ മന്ത്രി വി.ഡി. സതീശനും യുഡിഎഫ് സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുന്നില്‍ കേരള പ്രദേശ് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശ പ്രവർത്തകർ...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്യുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ശ്രീരാമവിലാസം ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖ വിദ്യാഭ്യാസ സഹായ...

ACCIDENT

കോതമംഗലം: നേര്യമംഗലം – അടിമാലി റൂട്ടിൽ ആറാം മൈലിൽ കാർ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർനിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന്പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. നേര്യമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനത്തിൽ...

CHUTTUVATTOM

  കോതമംഗലം: ജനങ്ങളോട് നേരിട്ട് നന്ദി പങ്കുവെക്കുകയും മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്ത് ഷിബു തെക്കുംപുറം നടത്തിയ മണ്ഡല പര്യടനം സമാപിച്ചു. കോതമംഗലം ഈസ്റ്റ് മണ്ഡലം, പിണ്ടിമന, വടാട്ടുപാറ മേഖലകളിലായി നടന്ന...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

error: Content is protected !!