കോതമംഗലം: കോവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം ബ്ലോക്ക് ഈസ്റ്റ് വെസ്റ്റ് യൂണീറ്റുകളിൽ അംഗങ്ങളായ പെൻഷൻകാരിൽ നിന്നും ആദ്യ ഗഡുവായി സമാഹരിച്ച 2309023 രൂപയുടെ സമ്മതപത്രം യൂണീറ്റ് സെക്രട്ടറിമാരിൽ നിന്നും ആന്റണി ജോൺ എം എൽ എ ഏറ്റുവാങ്ങി ട്രഷറി ഓഫീസറെ ഏൽപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ മോഹനൻ,ജില്ലാ വൈസ് പ്രസിഡന്റ് കെ കെ മൈതീൻ,ജില്ലാ കമ്മറ്റി അംഗങ്ങളായ ചെറുവട്ടൂർ നാരായണൻ,സി കെ പത്മകുമാരി,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി എബ്രഹാം,ട്രഷറർ എം വി കുര്യാക്കോസ്,പി എൻ മോഹനൻ,എൻ പി കുര്യാക്കോസ്,പി എൻ നാരായണൻ നായർ,സി വി ജേക്കബ്,കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.