Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് 19 ബാധിച്ച ആരോഗ്യ പ്രവർത്തകനെ ഒറ്റപ്പെടുത്തരുത് : എം.എൽ.എ

പെരുമ്പാവൂർ : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി നോക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് മാനസികമായ പിന്തുണ നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അഭ്യർഥിച്ചു. ഇദ്ദേഹം ഇപ്പോൾ ഐസുലേഷനിലാണ്. ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇപ്പോൾ നിലവില്ലെന്നാണ് അറിയുവാൻ സാധിച്ചതെന്ന് എം.എൽ.എ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മോശമായി ചിത്രീകരിക്കുന്നത് വേദനയോടെ പങ്കുവെച്ചത് കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
സമൂഹത്തിനും സർക്കാരിനും വേണ്ടി ജോലി ചെയ്ത ഒരു ആരോഗ്യ പ്രവർത്തകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അവഹേളിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇദ്ദേഹത്തിന്റെ മൂത്ത മകൾക്ക് പരിശോധനനയിൽ നെഗറ്റിവ് എന്നാണ് റിപ്പോർട്ട് കിട്ടിയിരിക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരെ ക്വാറൈന്റയിനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഇവർക്ക് മാനസികമായ പിന്തുണ നൽകണമെന്നും എം.എൽ.എ അഭ്യർഥിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....