കോതമംഗലം : കവളങ്ങാട് കവലക്ക് സമീപം ലത്തീൻ പള്ളിക്കു മുന്നിലായി സ്ഥിതി ചെയ്യുന്ന അംഗണവാടി കെട്ടിടത്തിന്റെ പ്രധാന കവാടത്തിനു നടുവിലായി പിഞ്ച് കുഞ്ഞുങ്ങൾക്ക് അപകടം വരുത്തിവക്കുന്ന നിലയിലാണ് സമീപപ്രദേശവാസി അംഗണവാടി വഴി തടസപ്പെടുത്തി ഗയിറ്റ് നിർമ്മിച്ചിട്ടുള്ളത്. നിരവധി കുട്ടികൾ പഠിക്കുന്ന പ്രദേശത്തെ ഏക അംഗണവാടി കെട്ടിടമാണിത്. പുതുക്കി പണിത അംഗണവാടി കെട്ടിടം അടുത്ത ദിവസം പുതിക്കിപണിയാനിരിക്കെയാണ് സ്വകാര്യ വ്യക്തി നാട്ടുകാർക്ക് ഉപദ്രവകരമായ രീതിയിൽ പൊതു സ്ഥലം കയ്യേറി ഗയിറ്റ് നിർമ്മിച്ചിട്ടുള്ളത്. ഗയിറ്റിന് സമീപത്ത് കൂടി കുട്ടികൾ സഞ്ചരിക്കുന്ന സാഹചര്യത്തിൽ ഗയിറ്റ് തുറക്കപ്പെട്ടാൽ ദേഹത്ത് പതിഞ്ഞാൽ ജീവൻ വരെ അപകടത്തിലായേക്കും. ഇതിനെതിരെ ബന്ധപ്പെട്ട അതികരികൾക്ക് പരാതി നൽകിയിട്ടുള്ളതായി ജനതാദൾ (എൽ.ജെ.ഡി.) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു.
https://www.facebook.com/602656109929640/videos/297031964607772/
You must be logged in to post a comment Login