- എബി കുര്യാക്കോസ്
കവളങ്ങാട് : ആരാലും ആശ്രയമില്ലാതെ കടത്തിണ്ണയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ മലയൻകീഴിലിലുള്ള സാൻതാം സ്നേഹാലയത്തിൽ താൽക്കാലികമായി പ്രവേശിപ്പിച്ചു. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്ന വയോധികൻ 20 ദിവസോളമായി ഊന്നുകൾ കരിമണൽ വെയ്റ്റിംഗ് ഷെഡിൽ ആണ് അന്തിയുറങ്ങിയിരുന്നത്. നാട്ടുകാരുടെ സഹായം കൊണ്ടാണ് വയോധികൻ ജീവൻ നിലനിർത്തിയിരുന്നത്. സ്വന്തം പേരോ , വിലാസമോ അറിയില്ലാത്ത അപ്പച്ചനെ ആശുപത്രിയിൽ എത്തിച്ച് വേണ്ട പ്രാഥമിക ശ്രിശ്രുഷ നൽകിയ ശേഷം കോതമംഗലം മലീയൻകീഴ് സാൻജോ ഭവനിൽ എത്തിക്കുകയായിരുന്നു. അപ്പച്ചന്റെ ജീവിതം സുരക്ഷിതമാക്കുവാൻ മുൻകൈയെടുത്ത കവളങ്ങാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും , യൂത്ത് കോൺഗ്രസ് ഇടുക്കി പാർല്ലമെന്റ് സെക്രട്ടറിയുമായ ഷൈജൻറ് ചാക്കോ , ഊന്നുകൾ എസ്.ഐ നിയാസ് എൽ , പോലീസ് ഉദ്യോഗസ്ഥൻ സാജു, ടോമി കാലപ്പറമ്പിൽ, രാജേഷ് കുമാർ തുടങ്ങിവർ ചേർന്നാണ് വയോധികനെ സുരക്ഷിത ഭവനത്തിലേക്ക് മാറ്റിയത്.
You must be logged in to post a comment Login