കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവ്വഹിച്ചു. പഴയ മാലിന്യങ്ങൾ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കുന്നതാണ് ബയോ മൈനിംഗ് പ്രക്രിയ.
പദ്ധതിയുടെ നിർവഹണ കരാർ ഏറ്റെടുത്തിട്ടുള്ള എസ്എംഎസ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ആദ്യ ലോഡ് 30 ടൺ നീക്കം ചെയ്തത്. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ സിന്ധു ജിജോ മറ്റു കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.



















































