കോതമംഗലം:കോട്ടപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുളത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടക്കുംഭാഗം, പുതുക്കുന്നത് ജോണ്‍സന്റെ തറവാടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ചേരയെ പിടിക്കുവാനായി ഇറങ്ങിയ രാജവെമ്പാലയെയാണ് അതിസാഹസികമായി പാമ്പുപിടുത്ത വിദഗ്ധനായ ജുവല്‍ ജൂഡി പിടികൂടിയത്. തുടര്‍ന്ന് പിടികൂടിയ പാമ്പിനെ മക്കപ്പാല ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി






















































