മൂവാറ്റുപുഴ: വില്‍പ്പനയ്ക്കായെത്തിച്ച 11.803 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. കിഴക്കേക്കര പാറപ്പാട്ട് അല്‍ഷിഫ് കബീര്‍ (32), കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് (26), അനന്തകൃഷ്ണന് കെ.എസ്. (27) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയയ്തത്. മൂവാറ്റുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പനയും ഉപയോഗവും നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം പ്രതികളെ ആഴ്ചകളായി നിരീക്ഷിച്ചുവരികയായിരുന്നു.അല്ഷിഫിന്റെ വര്‍ക്ക്ഷോപ്പിന് മുന്‍വശത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ നടത്തിയ പരിശോധനയിലാണ് കിഴക്കേക്കര കടവൂര്‍ റോഡില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍, മൂന്ന് ഐഫോണുകള്‍, വില്‍പ്പനയിലൂടെ ലഭിച്ച പണം എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു.മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എല്‍ദോ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുമ്പും സമാന കേസുകളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളയാളാണ് അല്‍ഷിഫ് കബീര്‍. പ്രതികളുടെ പിന്നില്‍ വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്തുന്നതിനായി മൊബൈല്‍ ലൊക്കേഷന്‍, സിഡിആര്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നും റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എല്‍ദോ ജോര്‍ജ്പറഞ്ഞു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അസീസ് ഇ.എ., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ജയദേവന് എ.കെ., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ പി.റ്റി., അമല്‍ റ്റി. അലോഷ്യസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.




















































