മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് അവാർഡ്സമ്മാനിക്കും.25000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.ചടങ്ങിൽ ജെ.സി.ഐ. മുവാറ്റുപുഴ ടൗണിന്റെ 9 -ാമത് പ്രസിഡന്റായി ജോബിൻ ജോർജ് സ്ഥാനമേൽക്കും.ജെ സി ഐ പ്രസിഡന്റ് ഡിവിൻ ജോസ് അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, മുവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി,എൽദോ ബാബു വട്ടക്കാവൻ,ജെ സി ഐ സോൺ ഡയറക്ടർ അനു പോൾ, ജോമി കുര്യാക്കോസ്, സിബി പൗലോസ്, മാത്യു പ്രസാദ് എന്നിവർ പങ്കെടുക്കും. സെക്രട്ടറി പി കെ ബേസിൽ, ട്രഷറാർ ജോർജ്ജ് പോൾ എന്നിവരും ചുമതലയേൽക്കും.



















































