കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ വികാരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ റ്റി എസ് ചന്ദ്രൻ സംരംഭകത്വ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. ഗവൺമെന്റ് സ്കീമുകളെ സംബന്ധിച്ച് താലൂക്ക് വ്യവസായ ഓഫീസർ ജിയോ ജോസ്, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ സി. ആർ ബിന്ദു എന്നിവർ ക്ലാസ്സെടുടുത്തു.
കെഎസ്എസ്എസ് അസ്സിസ്റ്റൻ്റ് ഡയറക്ടർ ഫാ. പൗലോസ് നെടുംന്തടത്തിൽ, കോ-ഓഡിനേറ്റർ ജോൺസൺ കറുകപ്പിള്ളിൽ, ജോസ് പോൾ, ജിൻസി സിജു, സാൽവി സിബി എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്വയംസഹായ സംഘത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുള്ളവർക്കായി തുടർ പരിശീലനവും സാങ്കേതിക സഹായവും നൽകുമെന്ന് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ പറഞ്ഞു. വിവിധ സംഘങ്ങളിൽ നിന്നുമായി 100-ലധികം അംഗങ്ങൾ പങ്കെടുത്തു.



















































