കോതമംഗലം: കോതമംഗലത്ത് നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36 മത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുൻ എംഎൽഎ ആൻ്റണി ജോൺ പ്രകാശന കർമ്മം നിർവഹിച്ചു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എലിയാസ് മാത്യു,ജില്ലാ സെക്രട്ടറി എം.നിയാസ്, സംഘാടക സമിതി അംഗങ്ങളായ എസ്എം
അലിയാർ, കെഎ നൗഷാദ്, നഗരസഭ കൗൺസിലർ സിജു തോമസ്,ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി. എ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. കുറ്റിലഞ്ഞി ഗവ. യുപി സ്കൂൾ അധ്യാപകൻ ബൈജു ആർ ആണ് ലോഗോ നിർമ്മിച്ചത്. ഡിസംബർ 5,6 തിയതികളിലാണ് സമ്മേളനം നടക്കുന്നത്.






















































