കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള് കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരത്തില്‍ കരാട്ടെ ചീഫ് റിട്ട. ഡിവൈഎസ്പി ഹാന്‍ഷി മാത്യു പോള്‍ അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി എസ്എച്ച്ഒ കെ.പി സിദ്ധിക്ക് ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി. പഞ്ചായത്ത് മെമ്പര്‍ ബിന്‍സി മാത്യു,എം.കെ വേണു, എ. എസ് ശ്രീജിത്ത്, വന്ദന പ്രബീഷ്, കരാട്ടെ ടെക്നിക്കല്‍ ഇന്സ്ട്രെക്ടര് പി.എസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കത്ത, കുമിത്തെ വിഭാഗത്തില്‍ ഇരുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് മേഡലും, സര്‍ട്ടിഫിക്കറ്റും നല്കി.




















































