കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍ വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നെല്ലിമറ്റം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂടാതെ വന്യജീവി ആക്രമത്താല്‍ മരണപ്പെടുന്നവര്‍ക്ക് ദുരിതാശ്വാസ ഫണ്ട് വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കാന് സമ്മേളനം തീരുമാനിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അധിന് അമ്പാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു കെ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ ശിവന് ,എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ രാജേഷ് , ശാന്തമ്മ പയസ്, സിപിഐ മണ്ഡലം സെക്രട്ടറി പി.ടി ബെന്നി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിതിന്‍ കുര്യന്, ടി.എച്ച് നൗഷാദ്,ഗോവിന്ദ് എസ് കുന്നുംപുറം, ഡിവിന് കെ ദിനകരന്,പി.എം നിസാമുദ്ദീന്‍,ആല്വിന് സേവിയര്‍, എം.ആര് ഹരികൃഷ്ണന്, പി.എം ശിവന്, എം.എസ് അലിയാര്, പി.എ അനസ്, പി.എം അബ്ദുസ്സലാം, അരുണ്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ വിഷ്ണു (പ്രസിഡന്റ്), ഷെഫീഖ് പുല്ലോളില്‍ (സെക്രട്ടറി) വൈസ് പ്രസിഡന്റുമാരായി ഷെഫിന് മുഹമ്മദ്,സജാത് കാബാ കുടി ജോയിന്റ് സെക്രട്ടറിമാരായി സിജു അലി, സിജോ വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.




















































