Connect with us

Hi, what are you looking for?

NEWS

ആലുവ- കോതമംഗലം നാലുവരി പാത; ഭൂമി ഏറ്റെടുക്കലിന് ഒച്ചിഴയും വേഗം

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള 38 കിലോമീറ്റർ റോഡ് നാലുവരി പാതയായി വികസിപ്പിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്.

23 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ 14 വില്ലേജുകളിൽ ഉൾപ്പെട്ട 102.08 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനായി 653 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ഈ വർഷം ജനുവരി 27ന് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.

എന്നാൽ,​ നിർദ്ദിഷ്ഠ ഭൂമിയിലെ താമസക്കാരും കച്ചവടക്കാരും എതിർപ്പ് പ്രകടപ്പിച്ച് മുന്നോട്ടുവന്ന സാഹചര്യത്തിൽ പദ്ധതിയുടെ സാമൂഹ്യാഘാതപഠനം നടത്താൻ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെ ഔട്ട് റീച്ച് വിഭാഗത്തെ ചുമതലപ്പെടുത്തിയത്. 2026 ജനുവരി 23ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. പദ്ധതിപ്രദേശത്തെ 2515 ഗുണഭോക്താക്കളിൽ 90 ശതമാനം ആളുകളെയും നേരിൽകേട്ട് ജൂൺ 25ന്, 5മാസം കൊണ്ട് വിശദമായ പഠനം നടത്തി റിപ്പോർട്ട് റവന്യൂവകുപ്പിൽ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി പുനരാരംഭിച്ചില്ല.

ആലുവ പുളിഞ്ചോട് കവല മുതൽ തങ്കളം ജംഗ്ഷൻ വരെ സംസ്ഥാനപാതയോട് ചേർന്നും ഇടയ്ക്ക് 6 ഇടങ്ങളിൽ സംസ്ഥാന പാതയിൽ നിന്ന് മാറിയുമാണ് പദ്ധതി അലൈൻമെന്റ് കടന്നുപോകുന്നത്. തങ്കളം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബൈപ്പാസിനോട് ചേർന്നും ഇടയ്ക്ക് ബൈപ്പാസിൽ നിന്ന് മാറിയുമാണ് അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

റോഡ് വികസനത്തിനായി ഏകദേശം 41.33 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ വിലയിരുത്തുമ്പോൾ പദ്ധതി മൂലം പ്രദേശത്തെ കുടുംബങ്ങൾക്ക് വിവിധങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ,​ നിർദ്ദിഷ്ട പദ്ധതി സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് വഴി തെളിക്കുമെന്നതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഭൂമി ഏറ്റെടുക്കുന്നതിന് അനുകൂലമാണ്. ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിൽ ഉൾപ്പെട്ട ആലുവ വെസ്‌റ്റ്, ചൂർണ്ണിക്കര, കീഴ്‌മാട്, ആലുവ് ഈസ്‌റ്റ്, വാഴക്കുളം, അറയ്ക്കപ്പടി, വെങ്ങോല, മാറമ്പള്ളി, പെരുമ്പാവൂർ, രായമംഗലം, അശമന്നൂർ, ഇരമല്ലൂർ, തൃക്കരിയൂർ, കോതമംഗലം വില്ലേജുകളിൽ പെട്ട ഏകദേശം 41.33 ഹെക്‌ടർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടപ്പിലാക്കാവുന്നതാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ്...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

CHUTTUVATTOM

  കൊച്ചി: പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് വ്യവസായ–അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായാധിഷ്ഠിത പഠനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡസ്ട്രിയൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മേഖലകളിൽ...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറ പടിപ്പാറയിൽ ഹരിത മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ പ്രിൻസ് ജോൺ അധ്യക്ഷത വഹിച്ചു. ‘നൂതന...

error: Content is protected !!