Connect with us

Hi, what are you looking for?

CHUTTUVATTOM

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 23ന് മാതിരപ്പിള്ളി ഇഞ്ചൂര്‍ പാലത്തിന് സമീപമായിരുന്നു കേസിനാസ്പതമായ സംഭവം.

പരിക്കേറ്റ യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കളിന് തടഞ്ഞ് നിര്‍ത്തി പ്രതികള്‍ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വാഹന് കടന്നുപോകാന്‍ വഴി നല്‍കുന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ മുന്‍പ് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം സഹോദരങ്ങള്‍ തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കോതമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഇരുവരും. അനസിനെതിരെ കോതമംഗലം, പോത്താനിക്കാട് പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകള്‍ ഉണ്ട്. കോതമംഗലം പോലീസ് സ്റ്റേഷനിലെ വേറെ രണ്ട് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അജിംസ്. ഇന്‍സ്‌പെക്ടര്‍ പി.ജെ.കുര്യാക്കോസ്, എസ് ഐ അജികുമാര്‍, എ എസ് ഐ എല്‍ദോസ് അബ്രഹാം, എസ് സി പി ഒ പ്രവീണ്‍, സി പി ഒ ദയേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ്...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

CHUTTUVATTOM

  കൊച്ചി: പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് വ്യവസായ–അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായാധിഷ്ഠിത പഠനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡസ്ട്രിയൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മേഖലകളിൽ...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറ പടിപ്പാറയിൽ ഹരിത മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ പ്രിൻസ് ജോൺ അധ്യക്ഷത വഹിച്ചു. ‘നൂതന...

CHUTTUVATTOM

  കോതമംഗലം: സ്നേഹം പ്രവർത്തിപഥത്തിൽ ആകുന്നതാണ് കരുണയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോതമംഗലം തങ്കളം എംഎസ്ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സീറോ മലബാർ സഭയുടെ...

error: Content is protected !!