കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ നെല്ലിക്കുഴി ചിറപ്പടി ജംഗ്ഷന്‍ ഭാഗത്തായിരുന്നു കേസിനാസ്പതമായ സംഭവം.
യുവാവ് മുന്‍പ് കേസ് കൊടുത്തതിലുള്ള വിരോധത്താല്‍ പ്രതികള്‍ തടഞ്ഞു നിറുത്തി ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ആശുപത്രയില്‍ ചികിത്സയിലാണ്. പിടിയിലായവര്‍ക്കെതിരെ കോതമംഗലം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ വീതം നിലവിലുണ്ട്. എസ്‌ഐ കെ.എച്ച്.ഹാഷിം, എഎസ്‌ഐ ഷിജു വര്‍ഗീസ്, എസ്‌സിപിഒ ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

















































