Connect with us

Hi, what are you looking for?

CHUTTUVATTOM

ഓംബ്രുള്ള പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച് മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ്

 

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് വ്യവസായ–അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായാധിഷ്ഠിത പഠനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡസ്ട്രിയൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ ഓംബ്രുള്ള പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു.

മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസും, ഓംബ്രുള്ള പ്രൈവറ്റ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നവീൻ ജോർജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പാഠ്യപദ്ധതി രൂപീകരണത്തിൽ സഹകരണം, വ്യാവസായിക പരിശീലന പരിപാടികൾ, വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, സംയുക്ത പദ്ധതികൾക്കുള്ള സാമ്പത്തിക പിന്തുണ എന്നീ ലക്ഷ്യത്തോടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഇതിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അത്യാധുനിക വ്യാവസായിക സാങ്കേതികവിദ്യകളിൽ കൂടുതൽ പരിചയം നേടുന്നതിനും പ്രായോഗിക പഠനത്തിനും യഥാർത്ഥ വ്യാവസായിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംയുക്ത പദ്ധതികൾ ഏറ്റെടുക്കുന്നതിനും അവസരം ലഭിക്കും.

ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയ്, അധ്യാപകരായ ഡോ. സരിൻ എബ്രഹാം, ഡോ. തോമസ് മോഹൻ എന്നിവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറ പടിപ്പാറയിൽ ഹരിത മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ പ്രിൻസ് ജോൺ അധ്യക്ഷത വഹിച്ചു. ‘നൂതന...

CHUTTUVATTOM

  കോതമംഗലം: സ്നേഹം പ്രവർത്തിപഥത്തിൽ ആകുന്നതാണ് കരുണയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോതമംഗലം തങ്കളം എംഎസ്ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സീറോ മലബാർ സഭയുടെ...

ACCIDENT

  കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26),...

ACCIDENT

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ച വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ചരിത്രപ്രസിദ്ധമായ പഴയ ആലുവ മൂന്നാര്‍ രാജപാത വീണ്ടെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആലുവമൂന്നാര്‍ രാജപാത ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആരോപിച്ചു. രാജപാത തുറന്നുകൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച്...

CHUTTUVATTOM

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച പോത്താനിക്കാട്: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫുഡ്...

CHUTTUVATTOM

  മൂവാറ്റുപുഴ: കോതമംഗലം രൂപത കെസിഎസ്എല്‍ സഖ്യം നടത്തുന്ന എക്സലന്‍സ് അവാര്‍ഡിന്റെ 2026 എഡിഷന്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നും 170 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കായിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 16ന് (16/11/2026) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

error: Content is protected !!