കോതമംഗലം: സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ വനിതാ സംഗമം നടത്തി.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജെയിംസ് കക്കുകുഴിയിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി.മാതൃവേദി പ്രസിഡന്റ് ജെസ്സി ജോസ് നെടുമ്പുറം,ജാസ്മിൻ,പി. ജെ മേരി,എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ ഇടവകയിലെ 400-ലധികം വനിതകൾ പങ്കെടുത്തു.





















































