കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ കേസ് ഏറ്റെടുക്കുന്നതിൻ്റെ പേരിൽ എതൃകക്ഷികൾ ദേഹോപദ്രവം ഏൽപ്പിക്കുക, വീട്ടുകാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ആവർത്തിക്കുകയാണ്.
അഭിഭാഷകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അടിയന്തിരമായി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് നിവേദനത്തിലൂടെ സർക്കാരിനോട് ആവിശ്യപ്പെട്ടു.കോതമംഗലം കോടതിയിലെ നിരവധി അഭിഭാഷകർ പങ്കെടുത്തു.
യോഗത്തിൽ അഡ്വ.സി.കെ.ജോർജ് അധ്യക്ഷത വഹിച്ചു. അഡ്വ.അഭിലാഷ് മധു, അഡ്വ.മാർട്ടിൻ സണ്ണി, അഡ്വ. ബിൽബി ബിനീഷ് എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്യം നൽകി.




















































