കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ പുരസ്ക്‌കാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി. തുടർന്ന് ഓഫീസിൽ നടന്ന അനുമോദന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്റ്റാഫ് അംഗങ്ങളെ അനുമോദിച്ചു.
എച്ച്.എം ഫോറം കൺവീനർ സി. റിനി മരിയ, പ്രധാനാധ്യാപകരായ ഫാ. ജിജോ ജോർജ്ജ്, ബിന്ദു ജിജി, സ്റ്റാഫ് സെക്രട്ടറി സജീവ് ഇ.ജി, നെസ്സിമോൾ സി.ബി എന്നിവർ പ്രസംഗിച്ചു.



















































