കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അഞ്ച് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടും. ദൈനംദിന യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെയും മറ്റ് പരിമിതമായ ഗതാഗത സൗകര്യങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന പ്രദേശവാസികള്‍ക്ക് പുതിയ സര്‍വീസ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ഉപ്പുകുളം, ചേലാട്, ഊഞ്ഞാപ്പാറ, കാഞ്ഞിരംകുന്ന്, നാടുകാണി, പെരുമണ്ണൂര്‍, പള്ളിപ്പടി, പള്ളിക്കാവ്, വാരപ്പെട്ടി, മൈലൂര്‍, പോത്താനിക്കാട്, തൃക്കാരിയൂര്‍, നാഗഞ്ചേരി, കോട്ടപ്പടി, പല്ലാരിമംഗലം, കൂവള്ളൂര്‍, പരീക്കണ്ണി, തേന്‍കോട് വഴിയാണ് പ്രിയദര്‍ശിനി സര്‍വീസ് നടത്തുന്നത്.
വിവിധ പഞ്ചായത്തുകളില്‍ നിന്ന് കോതമംഗലത്തേക്ക് എത്തിച്ചേരുവാനും, പഞ്ചായത്തുകള്‍ തമ്മിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുവാനും സര്‍വീസ് സഹായിക്കും. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. സര്‍വീസിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ സി. ശ്രീരാജീവ് എന്‍.ആര്. അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു.
കോതമംഗലം എ.ടി.ഒ നിജാമുദീന്‍, എ.ജി. ജോര്‍ജ്, കെ.പി. ബാബു, എം.എസ്. എല്‍ദോസ്, ബാബു ഏലിയാസ്, ഇബ്രാഹിം കവലയില്‍, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ. മൊയ്തു, കെ പി ജോര്‍ജ്ജ്കുട്ടി, ഉമേഷ് ശിവകുമാര്‍, ബിന്ദു ജോര്‍ജ്, റീന ജോഷി, സനീറ നസ്സീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, വാര്‍ഡ് കൗണ്‍സിലിര്‍മാരായ ഷിബു കുര്യാക്കോസ്, ജോര്‍ജ്ജ് അമ്പാട്ട്, സി കെ സത്യന്, പി സി ജോര്‍ജ്ജ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കെഎസ്ആര്‍ടിസിയിലെ വിവിധ ട്രേഡ് യൂണിയന് ഭാരവാഹികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



















































