കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന് മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പ്രശസ്ത വേദാന്ത ചിന്തകനും വിവേകാനന്ദ വിദ്യാലയം കോതമംഗലത്തിന്റ അഡ്മിനിസ്ട്രേറുമായ ബാബു മണിക്കാട്ട് ഉദ്ഘാടനം ചെയ്തു.തിരുവോണം ഫുഡ് പ്രൊഡക്ട്സ്, ഓള് കേരള സെയില്‍സ് മാനേജര്‍ കെ. എന്‍ സത്യന് ക്രീയ പബ്ലിക്കേഷന്‍സ് കോതമംഗലം പ്രസിദ്ധീകരിച്ച നോവല്‍ പ്രകാശനം ചെയ്തു.
രചയിതാവിന്റെ പിതാവായ എം.പി ശ്രീധരന് നായര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. സിജു പുന്നേക്കാട് പ്രതിനിധി എന്ന നോവല്‍ സദസ്സിനെ പരിചയപ്പെടുത്തി. കരയോഗം പ്രസിഡന്റ് എ. എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എന്‍. ശ്രീകുമാര്‍, എം. ഗോപാലകൃഷ്ണന് നായര്‍, റജി പുലരി,ഗ്രന്ഥകര്‍ത്താവ് അനൂപ് എം ശ്രീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാനമായും സെയില്‍സ് പ്രതിനിധിയുടെ ദൈനംദിന ജീവിതം, കടകളിലേക്കും ഉപഭോക്താക്കളിലേക്കുമുള്ള നിരന്തരമായ യാത്രകള്‍, വില്‍പ്പന ലക്ഷ്യങ്ങള്‍, വ്യാപാരികളുമായുള്ള ഇടപെടലുകള്‍, തൊഴില്‍ മേഖലയിലെ സമ്മര്‍ദ്ദങ്ങള്‍, മനുഷ്യബന്ധങ്ങള്‍ എന്നിവയാണ് ‘പ്രതിനിധി’യുടെ പശ്ചാത്തലമെന്ന് രചയിതാവ് പറഞ്ഞു.ചടങ്ങില്‍ സാമൂഹിക, സാംസ്കാരിക, മേഖലകളിലുള്ള നിരവധി പ്രമുഖരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.



















































