കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ
കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കോതമംഗലം കെഎസ്ആർടിസി ഡിപ്പോ സൂപ്രണ്ട് ബിജി ജോസ് ഉദ്ഘാടനം നിർവഹിച്ചു . ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ജെ. നിജാമുദീൻ , മാലിന്യമുക്ത കോഡിനേറ്റർ പ്രീറ്റ്സി പോൾ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, ഗൈഡ് ക്യാപ്റ്റന്മാർ സിസ്റ്റർ സാലി മാത്യു, സിസ്റ്റർ ലിസ ജോർജ്, ആൽബിൻ ജോയ്സൺ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെറിൻ കുര്യാക്കോസ്, പിടിഎ അംഗങ്ങളായ സാബു അഗസ്റ്റിൻ, ജിജോ തോമസ് എന്നിവർ നേതൃത്വം നൽകി.




















































