കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഫാ ജോസ് കുന്നപ്പിള്ളി, ഡീക്കൻ വിപിൻ കറുത്തേടത്ത്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സിജിൻ കൊറ്റനാടൻ, കൈക്കാരൻ ജോർജ് പറക്കുന്നത്തുകുടി , സ്റ്റാഫ് സെക്രട്ടറി ലിനോ കാർമൽ ബേബി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



















































