Connect with us

Hi, what are you looking for?

CHUTTUVATTOM

കർഷകരുടെ സംരക്ഷകരായി യുഡിഎഫ് പ്രവർത്തിക്കും: ജോസഫ് വാഴക്കൻ 

കോതമംഗലം: സംസ്ഥാനത്തെ വനാതിർത്തി ഉൾപ്പെടെയുള്ള മേഖലയിലെ കർഷക ജനതയുടെ സംരക്ഷകരായി യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം മുൻ എംഎൽഎ ജോസഫ് വാഴക്കൻ. കേരള പ്രദേശ് കർഷക കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി കോതമംഗലം കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച യുഡിഎഫ് സർക്കാരും കർഷക ആനുകൂല്യങ്ങളും എന്ന സെമിനാറും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വി ഡി സതീശൻ സർക്കാർ അദികാരത്തിലേറി ആദ്യ ബഡ്ജറ്റിൽ തന്നെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. നെൽ കർഷകർക്ക് ഇടതു സർക്കാർ കുടിശ്ശിക വരുത്തിയ 150 കോടി രൂപ യുഡിഎഫ് സർക്കാർ അനുവദിച്ചു. റബർകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം നിലനിന്ന ഈ കാലഘട്ടത്തിൽ ഇടതു സർക്കാർ കുടിശ്ശിക വരുത്തിയ റബർ കർഷക സബ്സിഡി അനുവദിച്ചു. റബർ കിലോയ്ക്ക് 250 രൂപ താങ്ങു വില പ്രഖ്യാപിച്ചു. വനാതർത്തിയിലെ കർഷകരെ വന്യ മൃഗ ശല്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ 200 കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്കായി അടുത്ത പൊതു ബഡ്ജറ്റിൽ ഇനിയും നിരവധി ആനുകൂല്യങ്ങൾ ഉണ്ടാകുമെന്നും ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയും കൃഷിവകുപ്പ് മന്ത്രി ടി സിദ്ധിക്കും കർഷകർക്കൊപ്പം ഉണ്ടാകും എന്നും ജോസഫ് വാഴക്കൻ പറഞ്ഞു. ഷിബു തെക്കുംപുറം എംഎൽഎയെ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് പനക്കൻ മൊമെന്റോ നൽകി ആദരിച്ചു.

നിയോജകമണ്ഡലം പ്രസിഡൻറ് കെ.ഇ കാസിം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡൻറ് ഷമീർ പനയ്ക്കൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി ജോർജജ്, വിവിധയിനം കൃഷികളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ. ജി ജോർജ് ,കെ.പി ബാബു, ബാബു ഏലിയാസ്, അബു മൊയ്തീൻ, എം.എസ് എൽദോസ്, കെ.ജെ ജോസഫ്, ഭാനുമതി രാജു, ജെസ്സി സാജു, പി . എം സിദ്ദിഖ്, എം.സി അയ്യപ്പൻ എന്നിവർ ആദരിച്ചു. പി.ആർ അജി, സണ്ണി വർഗീസ്, മത്തായി പരണായി, മാർട്ടിൻ കീഴെമാടൻ എന്നിവർ പ്രസംഗിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം:പോത്താനിക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പെട്രോള്‍ പമ്പിന് സമീപം സ്‌കോര്‍പ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. കോതമംഗലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. കോതമംഗലം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ ഇന്ന് രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കുരൂരില്‍ ചൂണ്ട തൊണ്ടയില്‍ കുടുങ്ങി അവശനിലയില്‍ കിടന്ന നീര്‍ക്കാക്കയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സേനാംഗമായ ഒ.എ ആബിദ് തോട് നീന്തിക്കടന്നാണ് നീര്‍ക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ അവശനായി കിടന്ന പക്ഷിയെ...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സൺ‌ഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾ, വിദ്യാർത്ഥികൾ എനിവർക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ പോലീസ് സ്ബ്...

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

NEWS

കോതമംഗലം : വിദ്യാർത്ഥികൾ ഡിസിഎൽൻ്റെ പഞ്ചശീലങ്ങളിൽ വളരണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ദീപക ബാലസഖ്യം കോതമംഗലം മേഖല പ്രവർത്തനവർഷം സെൻ്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻ്റി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഈശ്വരഭക്തി, സാഹോദര്യം ക്യത്യനിഷ്‌ഠ,...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി പരത്തിയ കാട്ടാനയുടെ മരണം Septicemia എന്ന ഗുരുതര അണുബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: അറിവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കുന്ന തലമുറയാണ് നാടിന്റെ ശക്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ...

error: Content is protected !!