കോതമംഗലം: അടിവാട് ടൗണിന്റെ ഉയര്‍ന്ന ഭാഗത്ത് ജനവാസ മേഖലയിലും പുഞ്ചക്കുഴി തണ്ട് കുടിവെള്ള പദ്ധതിക്ക് സമീപത്തുമായി പുതിയ പ്ലൈവുഡ് കമ്പനികള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അടിവാട് ടൗണില്‍ ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചു.
പ്രദേശവാസികളും വ്യാപാരികളും വിവിധ സ്ഥാപന ഉടമകളും ജീവനക്കാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി ചെയര്മാന് അബുലൈസ് എം.എസ് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കെ.ഇ കാസിം, ട്രഷറര്‍ അബ്ദുള്ള മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി എം.പി, നിസമോള്‍ ഇസ്മയില്‍, എന്‍.കെ മുഹമ്മദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, അടിവാട് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ജാബിര്‍ ബാഖവി, പ്രസിഡന്റ് സി.എച്ച് മുഹമ്മദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എം.എസ് അലിയാര്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.എം അലിയാര്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം അബ്ദുല്‍ റഹ്മാന്, ഹീറോ യങ്സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.കെ അഷറഫ്, മൈതീന്‍ കുട്ടി തുരുത്തേല്‍, വി.എം അലിയാര് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
ജനവാസമേഖല, അടിവാട് സ്കൂള്‍, കുടിവെള്ള പദ്ധതി എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും വ്യക്തമാക്കി. നാടിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.



















































