കോതമംഗലം: കുരൂരില്‍ ചൂണ്ട തൊണ്ടയില്‍ കുടുങ്ങി അവശനിലയില്‍ കിടന്ന നീര്‍ക്കാക്കയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സേനാംഗമായ ഒ.എ ആബിദ് തോട് നീന്തിക്കടന്നാണ് നീര്‍ക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ അവശനായി കിടന്ന പക്ഷിയെ സുരക്ഷിതമായി കരയിലെത്തിച്ചു. തുടര്‍ന്ന് നീര്‍ക്കാക്കയെ കോതമംഗലം മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മുവാറ്റുപുഴ സര്‍ക്കാര്‍ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ചൂണ്ടയിടുന്നതിനിടെ ഉപേക്ഷിക്കപ്പെടുന്ന ചൂണ്ടയും നൂലും ജലജീവികള്‍ക്കും പക്ഷികള്‍ക്കും അപകട ഭീഷണിയാകുന്നതിന്റെ ഉദാഹരണമാണ് ഇത്.



















































