കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ് ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്
ബിനു വാഴത്തോട്ടം,വനിതാ വിംഗ് ഭാരവാഹികളായ റെജിന ജോജോ, സിജി സജി, ജൈമോൾ ബിജു എന്നിവർ പ്രസംഗിച്ചു.നിർധനരായ രണ്ട് രോഗികൾക്ക് ചികിത്സസഹായവും ചേലാട് ബിആർസിയിലെ വിദ്യാർത്ഥികൾക്ക് ഓണകിറ്റ് നൽകുവാനുള്ള ഫണ്ടും നൽകി.
















































