Connect with us

Hi, what are you looking for?

CRIME

കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കി

കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കുപ്രസിദ്ധ ക്രമിനല്‍ കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.ഗൂഢാലോചന കേസില്‍ ഒരു മാസത്തിലധികം റിമാന്‍റില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിനെതിരെ സോഷ്യല്‍ മീഡിയയിലുടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതില്‍ പെന്‍ഷന്‍വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതിന്‍റെ പേരില്‍ അര്‍ജുന്‍ ആയങ്കക്കിതെരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസ് കേസ്സെടുക്കുകയും ഊന്നുകല്‍ പോലിസ് ഇന്‍സ്പെക്ടര്‍ ആദര്‍ശിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടികൊണ്ടുള്ള അര്‍ജുന്‍ ആയങ്കിയുടെ അപേഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി വീണ്ടും പോലിസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ പോലിസ് ഇന്‍സ്പെക്ടറെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വോയ്സ് റിക്കോര്‍ഡിലെ ആദ്യ ഭാഗം. സ്റ്റേഷനില്‍ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നുമാണ് അര്‍ജുന്‍റെ വെല്ലുവിളി. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും അര്‍ജുന്‍ സൂചിപ്പിക്കുന്നുണ്ട്.

കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ക്കെതിരായ ഭീഷണി അര്‍ജൂന്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം. ഒളിവിലിരുന്ന് വെല്ലുവിളിയും ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഏതുവിധേനയും അര്‍ജുനെ കസ്റ്റഡിയിലെടുക്കാനാണ് പോലിസിന്‍റെ നീക്കം. ഇതിനായി പ്രത്യേക സംഘത്തെ തന്നെ പോലിസ് നിയോഗിച്ചതായാണ് അറിയുന്നത്.

സംസ്ഥാനത്തിന് പുറത്തേക്കും അര്‍ജുനായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ ഓഡിയോയുടെ അടിസ്ഥാനത്തില്‍ അര്‍ജുനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനും പോലിസ് തീരുമാനിച്ചിരിക്കുകയാണ്. കോതമംഗലം പോലിസ് ഇന്‍സ്പെക്ടറെ ഭീണഷപ്പെടുത്തിയതിന് പിന്നാലെ അര്‍ജുന് ആദ്യകേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പതിനൊന്നിന് കോടതി വീണ്ടും പരിഗണിക്കും. ജാമ്യം റദ്ദാക്കിയാല്‍ അര്‍ജുനെ പൂട്ടാന്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് പോലിസ് പ്രതീക്ഷ.

You May Also Like

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

error: Content is protected !!