കോതമംഗലം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഓഗന് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സാന്ത്വനം സ്പെഷ്യല്‍ സ്കൂളിന്റെ 18-ാം വാര്‍ഷികാഘോഷം നടത്തി. വൈകല്യമുള്ള കുട്ടികളുടെ കലാപരമായ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച വാര്‍ഷികാഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചാരിറ്റബിള്‍ ഫൗണ്ടേഷന് പ്രസിഡന്റ് എച്ച്.ജി. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്.ജി. ഡോ. യൂഹാനോന്‍ മാര്‍ ഡയസ്കോറോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഇട്ടൂപ്പ്, ഡയറക്ടര്‍ ഫാ. എല്‍ദോ ഏലിയാസ്,. മത്തായി എടയനാല്‍ കോര്‍-എപ്പിസ്കോപ്പ, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജി ജോബി, ജോയിന്റ് സെക്രട്ടറി പി.വി. ബെഹനാന് എന്നിവര്‍ പ്രസംഗിച്ചു.സാന്ത്വനം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പങ്കാളിത്തവും ചടങ്ങിന് മാറ്റുകൂട്ടി. രക്ഷിതാക്കളും അധ്യാപകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു


















































