കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്‌കൂളിന്റെ 125 വാര്‍ഷിക കര്‍മ്മപദ്ധതികളില്‍പെടുത്തിയാണ് പരിപാടി സംഘടിപിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിജി വി പോള്‍ ഉദ്ഘാടനം ചെയ്തു.
കോതമംഗലം എംവിഐ എന്‍.കെ ദീപു ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് അനീഷ് തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍മാരായ അരുണ്‍ ശശീധരന്‍,ദിനീഷ് കുമാര്‍, എംപിടിഎ പ്രസിഡന്റ് ഷീജ സതീഷ്,അധ്യാപകരായ ദീപന്‍ വാസു, എ.കെ ദിവ്യമോള്‍, ചിന്തുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. കര്‍വ ഡ്രൈവിംഗ് സ്‌കൂള്‍ മാനേജര്‍ ലാലു സംഭാവന ചെയ്ത ഹെല്‍മറ്റുകള്‍ സൈക്കിളില്‍ വരുന്നകുട്ടികള്‍ക്ക് നല്‍കി.



















































