Connect with us

Hi, what are you looking for?

CHUTTUVATTOM

എംപി ഓഫീസിൽ ഡാറ്റാ കളക്ഷൻ: ഇൻറേൺഷിപ്പ്

കോതമംഗലം: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള വികസന പദ്ധതികൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ കൃത്യമായ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനാണ് ഈ ഡാറ്റാ കളക്ഷൻ വിഭാവനം ചെയ്തിരിക്കുന്നത്. എൽ.എൽ.ബി /എം.എസ്.ഡബ്ല്യു അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇൻറേൺഷിപ്പിൽ മുൻഗണന നൽകുന്നത്. കംപ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി പരിജ്ഞാനം എന്നിവ അഭികാമ്യം

മണ്ഡലത്തിലെ വിവിധ ഗ്രാമീണ-മേഖലകളിലെ പ്രാദേശിക ആവശ്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ, വികസന ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റാ എൻട്രി, അപഗ്രഥനം, റിപ്പോർട്ട് തയ്യാറാക്കൽ. പാർലമെൻററി സമ്പ്രദായങ്ങളെയും ജനസമ്പർക്ക പരിപാടികളെയും അടുത്തറിയാനുള്ള അവസരം മുതലായ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്

സാമൂഹിക ഗവേഷണത്തിലും ഫീൽഡ് വർക്കുകളിലും താല്പര്യമുള്ള, ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് അവസരം വിനിയോഗിക്കാവുന്നതാണ്. വിജയകരമായി രണ്ട്/മൂന്ന് മാസത്തെ പ്രാക്ടിക്കൽ ട്രെയിനിംഗും വിവരശേഖരണവും പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകും. താല്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ഈ മാസം 15.

You May Also Like

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനത്തിന്റെ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വി.ഡി സതീശനെ ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

error: Content is protected !!