Connect with us

Hi, what are you looking for?

NEWS

ബജറ്റ്; കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കും: ഷിബു തെക്കുംപുറം എംഎൽഎ

കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ.സംസ്ഥാന ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ.

കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകവും സർഗാത്മകവുമായ ബജറ്റാണ് ഇതെന്നും, ദീർഘവീക്ഷണത്തോടുകൂടിയ ഭാവി കേരളത്തിന്റെ സമഗ്ര ദർശനരേഖയായാണ് ബജറ്റിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പുതുയുഗ കേരളം സൃഷ്ടിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുകളും പദ്ധതികളും പരിപാടികളും ഉൾക്കൊള്ളുന്ന വികസന റോഡ് മാപ്പാണ് ബജറ്റെന്ന് വിലയിരുത്തി. കഴിഞ്ഞ പത്ത് വർഷക്കാലമായി വികസന മുരടിപ്പിനും ജനദ്രോഹ നയങ്ങൾക്കും സാക്ഷ്യം വഹിച്ച കേരളത്തെ വീണ്ടെടുക്കുന്നതിനാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതെന്നും, ബജറ്റിലൂടെ നവകേരള നിർമ്മാണത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

കേരളത്തെ ഒരു തുറമുഖ അധിഷ്ഠിത സാമ്പത്തിക ശക്തിയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതി ദീർഘവീക്ഷണത്തോടെയുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്താനുള്ള നോളജ് വാലി പദ്ധതിയും ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടി. തൊഴിൽ സൃഷ്ടിയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനായി ലോകത്തെ തൊഴിൽ അവസരങ്ങളും തൊഴിലാളി ലഭ്യതയും നിരീക്ഷിക്കുന്ന ഗ്ലോബൽ ജോബ് വാച്ച് ടവർ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും പറഞ്ഞു.

എറണാകുളം ജില്ലയ്ക്കും കോതമംഗലത്തിനും പ്രത്യേക പരിഗണന നൽകിയതിന് മുഖ്യമന്ത്രി വി . ഡി . സതീശന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ബജറ്റിൽ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയെ പരാമർശിച്ചതും വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും പറഞ്ഞു.ഗ്ലോബൽ കൺവെൻഷൻ സെന്ററും ഫിലിം സിറ്റിയും എറണാകുളം ജില്ലയിലെ വികസനത്തിന് വലിയ ആക്കം നൽകുമെന്നും അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് നഷ്ടമായ ഗ്രാമീണ ജീവിതവും പ്രകൃതി ഭംഗിയും ഇന്നും നിലനിൽക്കുന്ന പ്രദേശമാണ് കോതമംഗലമെന്നും, നിരവധി ഹിറ്റ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

എറണാകുളത്തിന്റെയും ഇടുക്കിയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോതമംഗലം ഫിലിം സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണെന്നും, റാമോജി ഫിലിം സിറ്റിക്ക് സമാനമായ ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ കോതമംഗലത്തെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെല്ലിക്കുഴി പഞ്ചായത്ത് കേരളത്തിലെ പ്രമുഖ ഫർണിച്ചർ നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണെന്ന് എം എൽഎ സഭയെ ഓർമ്മിപ്പിച്ചു. ഏതാണ്ട് 300-ഓളം സംരംഭങ്ങളും പതിനായിരത്തിലധികം തൊഴിലാളികളും പ്രവർത്തിക്കുന്ന നെല്ലിക്കുഴിയെ എറണാകുളം ജില്ലയിലെ ഫർണിച്ചർ ഹബ്ബിന്റെ ആസ്ഥാനമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

വിവരസാങ്കേതിക രംഗത്ത് കോതമംഗലത്ത് നിന്നുള്ള നിരവധി യുവാക്കൾ ജോലി ചെയ്യുന്നുണ്ടെന്നും, അതിനാൽ ഇൻഫോപാർക്കിന്റെ ഒരു ഉപകേന്ദ്രം കോതമംഗലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ടൂറിസം മേഖലയിൽ കോതമംഗലത്തിനുള്ള അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്നും പറഞ്ഞു. വടാട്ടുപാറ, തട്ടേക്കാട്, ഭൂതത്താൻകെട്ട്, മാമലക്കണ്ടം എന്നിവയെ ബന്ധിപ്പിച്ച് സമഗ്രമായ ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കണമെന്നും നിർദേശിച്ചു.
കേരളത്തിന്റെ ഭാവി വളർച്ചയും തൊഴിൽ സൃഷ്ടിയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്ന ബജറ്റ് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുമെന്നും, കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലയ്ക്ക് പുതിയ വികസന സാധ്യതകൾ തുറന്നുകൊടുക്കുമെന്നും ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിൽ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: പരീക്കണ്ണി ആലുംപറമ്പിൽ തോമസിന്റെ ഭാര്യ അന്നമ്മ(72)നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് പരീക്കണ്ണി സെൻമേരിസ് പള്ളിയിൽ. മക്കൾ: രാജേഷ്, റീന, രാജീവ്. മരുമക്കൾ: രജനി, സണ്ണി, പോൺസി.

NEWS

കോതമംഗലം: എംബിറ്റ്സ് എൻജിനീയറി കോളേജിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ആരംഭിച്ചു. 27 വരെ നടത്തുന്ന പ്രോഗ്രാമിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിർമിതിയുടെ ആരോഗ്യ പരിപാലനം, നിർമിത ബുദ്ധി,...

NEWS

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറിയിൽ വായനാദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.വി ഗോപി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ലൈബ്രേറിയനുമായ...

NEWS

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

NEWS

കോതമംഗലം : സിഎംപി കോതമംഗലം ഏരിയ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി സ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തോമസ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എക്ക് സമ്മേളനത്തിൽ സ്വികരണം...

NEWS

കോതമംഗലം: കോതമംഗലം രൂപത വൈദികന്‍ ഫാ. പയസ് അത്തിക്കല്‍ (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേതന്‍ കരിമണ്ണൂര്‍ അത്തിക്കല്‍ പരേതരായ ഉലഹന്നാന്‍ – ബ്രിജിത്ത...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിനെതിരെ ആം ആദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മുന്‍ സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില...

error: Content is protected !!