നേര്യമംഗലം : കോൺഗ്രസ് നേര്യമംഗലം കൂട്ടായ്മയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി. എം. റെഷീദ് അധ്യക്ഷനായി കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, വൈസ്പ്രസിഡന്റ് ജോബി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ കുൽസു സലീം, നൂർജി ഷംസുദ്ധീൻ, ഷീജ ബെന്നി, എ. ജെ. ഉലഹന്നാൻ, എം.സ്.റസാക്ക്, എം.വി.യക്കോബ്, സി. പി.ഉമ്മർ, ജോയി അറയ്ക്കകുടി, എം. ടി.ജോയി, കെ. എ.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.























































