Connect with us

Hi, what are you looking for?

NEWS

കോതമംഗലം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം കോട്ടപ്പടി നോർത്ത് ഗവൺമെന്റ് എൽപി സ്കൂളിൽ സംഘടിപ്പിച്ചു

കോട്ടപ്പടി: കോതമംഗലം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം 2026 കോട്ടപ്പടി നോർത്ത് ഗവൺമെന്റ് എൽപി സ്കൂളിൽ സംഘടിപ്പിച്ചു. പുതുതായി സ്കൂളിൽ എത്തിയ കുരുന്നുകളെ ബലൂണും, തൊപ്പിയും നൽകി അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.കുട്ടികൾക്കായി ഒരുക്കിയ ഇൻഡക്ഷൻ 2026 പ്രവർത്തനം ചടങ്ങിന് മാറ്റുകൂട്ടി. ഷിബു തെക്കുംപുറം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

 

കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി സാജു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കലും, ഇന്റർനെറ്റ്‌ സുരക്ഷയെ മുൻനിർത്തി കുട്ടികൾക്കായുള്ള സൈബർ സുരക്ഷ പ്രതിജ്ഞ നടത്തി.സ്കൂൾ എച്എം നിത്യ ആർ നായർ, കോട്ടപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, സ്കൂൾ എസ്എംസി ചെയർപേഴ്സൺ ലളിതകുമാരി മോഹനൻ എന്നിവർ പ്രസംഗിച്ചു.

 

ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും പായസവിതരണവും നടന്നു. കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് കെ.ബി, ബിപിസി ബിനിയത്ത് പി.എച്ച്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എം ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ സാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽദോസ് എംകെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ചന്ദ്രൻ, വാർഡ് മെമ്പർമാരായ വിലാസിനി സുബ്രഹ്മണ്യൻ, ഫിലിപ്പോസ് വർഗീസ്, മിനി ഏലിയാസ്, ബിൻസി മാത്യു, സിനി ജോസ്, ഷംസു എ എം, മറിയാമ്മ പോൾ, വിദ്യാർത്ഥി പ്രതിനിധി കുമാരി മിത്ര അനീഷ് എന്നിവരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി. പോത്താനിക്കാട് റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഹെഡ് ഓഫീസ്...

error: Content is protected !!