കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്.
കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും പൊള്ളലേറ്റിട്ടുണ്ട്. ഛര്‍്ദ്ദി,തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി മോഹനന്‍ പറഞ്ഞു. മോഹനന്‍ കോതമംഗലത്തെ ആശുപത്രയില്‍ ചികിത്സ തേടി.



















































